കന്യാ കുമാരിയില്‍ അസ്തമയം കാണല്‍ ആയിരുന്നു ലക്ഷ്യങ്ങളിലൊന്ന് .....വയറിന്‍റെ നിലവിളി കേള്‍ക്കാതെ ....അര മണിക്കൂറ് കൊണ്ടു എത്താമെന്ന ഒരു തല തെറിച്ചവന്റെ വാക്ക് കേട്ടായിരുന്നു കാറില്‍ കയറിയത്...പക്ഷേ എത്തുമ്പോഴേക്ക് മാനത്ത് നക്ഷത്രങ്ങള്‍ കണ്ണു തുറന്നിരുന്നു.....ആദ്യം കണ്ട ഹോട്ടലില്‍ തന്നെ കയറി പക്ഷേ ഭക്ഷിക്കാതെ തിരിച്ചിറങ്ങി...!
ത്രിവേണി ഹോട്ടലില്‍ ആയിരുന്നു മുറി എടുത്തത്...വയറിന്‍റെ വിശപ്പും , ശരീരത്തിന്‍റെ വിശപ്പും റൂമില്‍ തന്നെ ഒതുങ്ങാനുള്ള തീരുമാനം എടുപ്പിച്ചു....അസ്തമയം കാണാതിരിക്കുക എന്നത് എന്‍റെ സ്വാകാര്യ ഇഷ്ട്ടം ആയിരുന്നോ ? നഷ്ട്ട പെട്ട അസ്തമയത്തിനു നന്ദി പറഞ്ഞ് ഞാനും എന്‍റെ ബാഗും റൂമില്‍ തനിച്ചായി...!
പുലര്‍ച്ച നാല് മണിയോടെ തന്നെ എഴുന്നേറ്റു ... ഉദയം കാണാനുള്ള തിടുക്കം .... ഉറങ്ങുന്നവരെ ഉണര്‍ത്താനുള്ള ഉല്‍സാഹം....ഇതായിരുന്നു എന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ..... പടിഞ്ഞാറും കിഴക്കും സന്ങമിക്കുന്നിടം.... ഉദിക്കുന്നതിന് മുന്നേ വരെ ഈ രണ്ടു അറ്റങ്ങളെ തിരിച്ചറിയാന്‍ ബുദ്ധി മുട്ടായിരുന്നു.... മനസ്സു കൊണ്ടു എന്നെങ്കിലും ഈ തീരത്ത് എത്തണം എന്ന് ആഗ്രഹിച്ചവരുടെ കൂട്ടത്തില്‍ ഞാനും എന്‍റെ വിരഹവും ഒരു സൂര്യോദയം കണ്ടു, കണ്ണീര് വരുവോളം .....!
വിവേകാനന്ദ പാറയിലേക്ക് ഒരു ബോട്ട് യാത്ര ....എന്‍റെ അസൂയ അവരുടെ കൂടെ കൂടാന്‍ എന്നെ ആദ്യം അനുവദിച്ചില്ല .....ടിക്കറ്റ് എടുത്തത് കൊണ്ട് എന്‍റെ എക്കാലത്തേയും നല്ല ഓര്‍മ്മകള്‍ പടവ് ഇറങ്ങിയത് , പിറവി എടുത്തത് ഇവിടെ ആയി....നഗ്ന പാദരായ് ആണ് പാറ കയറിയത്.... കടലുകള്‍ക്കിടയില്‍ നിശ്ശബ്ദത നിറഞ്ഞു നില്‍ക്കുന്നൊരു കല്ലു ഗോപുരം , തിരുവള്ളുവരുടെ കൂറ്റന്‍ പ്രതിമ, കടല് ചുറ്റി മനസ്സു തണുപ്പിക്കാനെത്തുന്ന ഇളം കാറ്റത്തു നീല കടലിനെ നോക്കി ഇരുന്നുള്ള നാലഞ്ചു പേരുടെ കളി പറയല്‍, വെടി പറച്ചില്‍ , വീംബടിക്കല്‍ , ഫോട്ടോ എടുക്കല്‍ , ഈ യാത്രയിലെ ഏറ്റവും നല്ല അനുഭവങ്ങള്‍ വേറെ എഴുതാനില്ല ..... ഈ യാത്രയില്‍ കൂടുതല്‍ സമയം ചിലവിട്ടതും, ചിലവിടാന്‍ ഏവരും ആഗ്രഹിച്ചതും ഇവിടെ തന്നെ.....നട്ടുച്ചയുടെ സൂര്യന്റെ ചൂട് ഞാന്‍ കൂടുതല്‍ അറിഞ്ഞു......എന്‍റെ ഓര്‍മ പഥങ്ങള്‍ക്ക് ......ചിരിക്കാനും ഓർക്കാനും ഈ കുത്തി കുറിക്കലുകള്‍ക്ക് ആവട്ടെ......!

No comments:
Post a Comment