Friday, March 26, 2010

വിട 2009...

 2009 നീയും പെയ്തൊഴിഞ്ഞു മറക്കാതിരിക്കാന്‍ ബാക്കി ഒരു കുന്നോളം കാര്യങ്ങളുമായ് ...... ഒരൊഴിവ് ദിനം വീണ്ടും കാണാം എന്ന് പറയാനാവില്ല എനിക്ക്... പ്രവാസത്തിനിടയിലെ പ്രയാണത്തിലും നിന്റെ പ്രയാസങ്ങള്‍ ഉണ്ടാവില്ല കാഴ്ച വട്ടത്ത്‌...പോവാനും വരാനും ഇനി ഒരു 2009 ഇല്ല..വിട പറഞ്ഞവരും വിരുന്നു വന്നവരും ഏറെയാണ്‌ .... വിരല് മുറിഞ്ഞു വാര്‍ന്ന ചുവപ്പ് തുള്ളി കൊണ്ട് ഇഷ്ട്ടം ആണെന്ന് എഴുതി വെച്ചതും 2009 ഇല്‍ കീറി കളഞ്ഞു ഒരാള്‍..
കൊഴിഞ്ഞു വീണ ജീവിത താളുകളില്‍ മറിക്കാന്‍ ബാക്കിയായ ഏടുകള്‍ ഇനി എത്ര??....പേരിനു പഠിച്ച കണക്കിനും കൂട്ടിയോ കുറച്ചോ കണ്ടെത്താന്‍ കഴിയാതെ പോവുന്നു ഈ ശിഷ്ട്ടം... സമയം ഒരു വെളിപ്പെടുത്തല്‍ ആണ് .... ആയുസ്സിന്റെ നേര്‍ രേഖ നേര്‍ത്തു വരുന്നുവെന്ന ഓര്‍മിപ്പിക്കല്‍ ....2009 ഈ അണയല്‍ അനിവാര്യമായ കാത്തിരിപ്പാണ്...പോവുക തിരിച്ചു വരാന്‍ വഴി ഇല്ല എന്ന് അറിഞ്ഞിടത്തെക്ക്...പുതിയ വസന്തങ്ങളുടെ ഉദയങ്ങള്‍ക്ക് കതോര്‍ക്കട്ടേ ഇനി ...

Monday, December 28, 2009

പാദ മുദ്രകള്‍ ...

സ്നേഹം നിറഞ്ഞ ഹബീ ....

ജീവിതമെന്ന കൊച്ചു യാത്രയില്‍ ഏകാകിയാണ്‌ ഞാന്‍....ഏകാന്തതയുടെ നോവേറി അലയുന്നിടത്ത് വെച്ച് എപ്പോഴോ  പരേതന്‍ കണ്ണീര്‍ അണിഞ്ഞു എന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു നിന്നു.... എന്‍റെ നിരര്തകമായ, തുടര്ച്ചയില്ലാത്ത ഓര്‍മകളുടെ സംഘര്‍ഷ തീരത്ത് ഇരുന്നു ഞാന്‍ നിന്നോട്  സംവദിക്കട്ടെ  ......

 ചെറുപ്പത്തില്‍ വാശിയോടെ വലിഞ്ഞു കയറി മധുരം അറിയാന്‍ ഒരു സെമേദ്ക്കാടെ മാവുണ്ടായിരുന്നു തറവാട്ടില്‍ ... വര്ഷം തോറും വരാത്ത മാമ്പഴ കാലം വരാതിരുന്നതിന്റെ കുറവ് നികത്തി പൂത്തു ഉലഞ്ഞു എല്ലാ രണ്ടു വര്‍ഷ കലണ്ടെരില്‍ ഒരിക്കല്‍ വരും ഈ മാങ്ങ മധുരം..... സമയം പറഞ്ഞു കൊടുക്കാതെ... വടക്ക് നിന്നു തെക്കോട്ട്‌ ചാഞ്ഞ മാവും എന്നോ ചാരമായി....ഇനി ഒരു ഉണ്ണി പുര കേട്ടലില്ലല്ലോ നമുക്ക്?  ഇഷ്ട്ടിക വെള്ളം നിറച്ച ചിരട്ടയില്‍ മുറിച്ചിട്ട കപ്പ ഇല തണ്ട്......പുകയില്ലാത്ത അടുപ്പത്ത് വേവുന്നത്‌ നോക്കി ഇരിക്കലും ഇല്ല ??കുളിച്ചു കുന്നു കുന്തം മറിയാന്‍ തെക്കലമ്മായിയുടെ വട്ട കുളവും , പടവും തൂര്‍ന്നില്ലതായി....തടുക്കാനാവാതെ  അന്ധം വിട്ട  എന്നെ തലമണ്ടക്ക്‌ എറിഞ്ഞു ചോര വരുത്താനും ആവില്ല നിനക്ക്... തൊടിയിലൂടെ ഓടി തോലിപ്പിച്ച അയലത്തെ നായയുടെ കൂര്‍ത്ത നഖത്തിന്റെ നീറ്റല്‍ ഞാന്‍ അറിഞ്ഞത് ...കൂടെ ഓടി അകത്തു കയറി വാതിലടച്ച  നിനക്കറിയില്ലല്ലോ ...കവുങ്ങോലയില്‍ ഇരുന്നും ഇരുത്തിയും വട്ടം ചുറ്റി പാഞ്ഞു നടക്കാന്‍ തോന്നും ഇടക്ക്... .രാത്രിയിലെ ഏതോ ഉണര്‍വില്‍  കിനാവ് കണ്ടു ഉറക്കെ കരയുന്ന കദിമ്മാടെ ഉറക്കം കാണാന്‍ തോന്നും തീപ്പെട്ടി വെളിച്ചത്തില്‍...  കൈ പിടിച്ചു വാവ് കാണിക്കാനും.... പൂര പറമ്പില്‍ നടത്തി കൈ നിറയെ കളിപ്പാട്ടം വാങ്ങി തരാനും... പഴം ചൊല്ലും, കടം കഥയും പറഞ്ഞു തരാനും ..... കുഞ്ഞു നാളില്‍ ഏറ്റവും വില പെട്ടതൊക്കെ കൊണ്ട് വരാനും....മതിയാവോളം സ്നേഹിച്ച "ഓ "  നെഗറ്റീവ്കാരനും വിധിയുടെ വിളി കേട്ട് യാത്ര പോയി...

നഷ്ട്ടങ്ങള്‍ക്ക് പകരം വേണ്ടതെന്തും കൊടുത്താല്‍ തിരികെ കിട്ടുന്നതയിരുന്നെങ്കില്‍....ഞാന്‍ എന്‍റെ പ്രാണന്‍ വിറ്റ് ബാല്യം  വാങ്ങുമായിരുന്നു....

നിര്‍ത്തട്ടെ തല്ക്കാലം .....
സ്നേഹത്താല്‍
ഞാന്‍