ചെറിയ ചാറ്റൽ മഴയേ കാണൂ കുട എടുക്കാതെ ഒറ്റ പോക്കാ, പെരും മഴ നനഞ്ഞ് വീട്ടിൽ എത്തുമ്പോൾ
ടവലെടുത്ത് തല തോർത്തി തരും,
പനി പിടിക്കും മോനെ ശരിക്കും തോർത്തിക്കോ...!
ഹേയ് പനി പരത്തുന്നത് രോഗാണുക്കൾ ആണുമ്മാ...മഴയേ അല്ലാ..
എന്റെ തർക്കുത്തരം ഉടൻ വരും....!
നാലഞ്ചീസം പനി പിടിച്ച് കിടപ്പിലായി എഴുന്നേറ്റാൽ കുടയെടുത്ത് മാത്രം മഴയോടൊത്ത് നടക്കാനിറങ്ങും....
ക്ഷുബ്ധമായ ഓരോ മഴകാലത്തും പനിച്ചൂട് എന്നെ തേടി വന്ന് മടങ്ങാറുണ്ട്...!
No comments:
Post a Comment