Monday, December 28, 2009

പാദ മുദ്രകള്‍ ...

ഹബീ നീ അറിയാൻ ....

ഏകാകിയായ  യാത്രയ്ക്കിടയിലാണ് ഞാന്‍.... ഈ  നോവും പേറി അലയുന്നിടത്ത് വെച്ച് എന്‍റെ നിരർത്ഥമായ സംഘര്‍ഷ തീരത്ത് ഇരുന്നു നിന്നോട് വല്ലതും പറയട്ടെ   ......!


ചെറുപ്പത്തില്‍ വാശിയോടെ വലിഞ്ഞു കയറി മധുരം അറിയാന്‍  സെമേദ്ക്കാടെ മാവുണ്ടായിരുന്നു തറവാട്ടില്‍ ... വര്ഷം തോറും വരാത്ത മാമ്പഴ കാലം വരാതിരുന്നതിന്റെ കുറവ് നികത്തി രണ്ടു വര്‍ഷ കലണ്ടെരില്‍ ഒരിക്കല്‍ പൂത്തു ഉലഞ്ഞു വരും ഈ മാങ്ങ മധുരം.....


വടക്ക് നിന്നു തെക്കോട്ട്‌ ചാഞ്ഞ മാവും എന്നോ ചാരമായി....ഇനി ഒരു ഉണ്ണി പുര കേട്ടലില്ലല്ലോ നമുക്ക്?  ഇഷ്ട്ടിക വെള്ളം നിറച്ച ചിരട്ടയില്‍ മുറിച്ചിട്ട കപ്പ ഇല തണ്ട്......പുകയില്ലാത്ത അടുപ്പത്ത് വേവുന്നത്‌ നോക്കി ഇരിക്കലും ഇല്ല ??


കുളിച്ചു കുന്നു കുന്തം മറിയാന്‍ തെക്കലമ്മായിയുടെ വട്ട കുളവും , പടവും തൂര്‍ന്നില്ലതായി....തടുക്കാനാവാതെ  അന്ധം വിട്ട  എന്നെ തലമണ്ടക്ക്‌ എറിഞ്ഞു ചോര വരുത്താനും ആവില്ല നിനക്ക്... തൊടിയിലൂടെ ഓടി തോലിപ്പിച്ച അയലത്തെ നായയുടെ കൂര്‍ത്ത നഖത്തിന്റെ നീറ്റല്‍ ഞാന്‍ അറിഞ്ഞത് ...കൂടെ ഓടി അകത്തു കയറി വാതിലടച്ച  നിനക്കറിയില്ലല്ലോ ...


കവുങ്ങോലയില്‍ ഇരുന്നും ഇരുത്തിയും വട്ടം ചുറ്റി പാഞ്ഞു നടക്കാന്‍ തോന്നും ഇടക്ക്... .രാത്രിയിലെ ഏതോ ഉണര്‍വില്‍  കിനാവ് കണ്ടു ഉറക്കെ കരയുന്ന കദിമ്മാടെ ഉറക്കം കാണാന്‍ തോന്നും തീപ്പെട്ടി വെളിച്ചത്തില്‍...  കൈ പിടിച്ചു വാവ് കാണിക്കാനും.... പൂര പറമ്പില്‍ നടത്തി കൈ നിറയെ കളിപ്പാട്ടം വാങ്ങി തരാനും... പഴം ചൊല്ലും, കടം കഥയും പറഞ്ഞു തരാനും ..... കുഞ്ഞു നാളില്‍ ഏറ്റവും വില പെട്ടതൊക്കെ കൊണ്ട് വരാനും....മതിയാവോളം സ്നേഹിച്ചവരെല്ലാം വിധിയുടെ വിളി കേട്ട് യാത്ര ആവുകയാണല്ലോ...


നഷ്ട്ടങ്ങള്‍ക്ക് പകരക്കാരില്ല ....പ്രാണന്‍ വിറ്റായാലും  ബാല്യവും വാങ്ങാനാവില്ല ....!


ഓർമ്മയിലെ കാൽ പന്ത് കളിയഴകുകൾ

ഫുട്ബോൾ കളിയെ ഇഷ്ട പെടാൻ തുടങ്ങിയത്‌ എന്നായിരുന്നു...? ഓർമ്മയില്ലാ ...! അനാദി കാലം തൊട്ട്‌, ജീവിത പടവുകളിൽ ഓരോന്നിലും കാൽ പന്ത്‌ കളിയു...