സുഖവും ദുഖവും തൂവിതറിയ ഒരവധികാലം കഴിഞ്ഞിരിക്കുന്നു....!
തോരാ മഴകൾ പെയ്ത് ഉതിർന്ന ഈ തണുത്ത കാലത്ത് ഞങ്ങളും വീടൊഴിഞ്ഞ് ,
പുതിയ വാസം തുടങ്ങിയിരിക്കുന്നു....!
വിഷമം ഒക്കെ വരും, ഉള്ള് പിടയും,
മധുരിച്ചും, കയ്പ്പിച്ചും,
ഓർമ്മകളിൽ ഉപ്പ, ഉമ്മ, സഹോദരങ്ങൾ അവരോടൊത്ത് കഴിഞ്ഞ കാലങ്ങൾ ഇങ്ങനെ തികട്ടും....!
സ്നേഹിച്ചും, ഒരുമിച്ച് ജീവിച്ചും കൊതി തീരാതെ,
ആദ്യം ഉപ്പയാ പോയത്...!
പിറകെ ഉമ്മയും...!
ഞാൻ വീട് വെക്കണം എന്ന് ഏറ്റവും ആഗ്രഹിച്ചത് ഉമ്മയാണ്...!
എന്റെ ഉള്ളിൽ അപ്പോഴും വീട് അലസമായ, തണുത്ത ചിന്തയായിരുന്നു....!
ഉമ്മ തീരെ വയ്യാതായപ്പോൾ പറഞ്ഞു,
ഇനി എനിക്ക് ഹജ്ജിന് പോലും പോവാൻ ആവില്ലല്ലോ...?
നീ ഒന്ന് വീട് വെച്ച് കാണണം,
ഒരുമിച്ച് താമസിക്കണം...!
വീടിന് തറയൊക്കെ ഉണ്ടാക്കിയത് കണ്ടു പിന്നെ കൂടുതലൊന്നും കാത്ത് നിൽക്കാതെ ഉമ്മ പോയി...!
വീട് താമസിക്കുംബോൾ ഉമ്മ നീറുന്ന
നൊംബരമായി ഓരോ ഇടത്തും എന്റെ കൈ പിടിച്ച് നടന്നു...!
ഒരുമിച്ച് താമസിച്ച ഇടം ഒഴിഞ്ഞ് പോവുംബോഴും നഷ്ടപെടുംബോഴും ഒക്കെയാ എത്രമേൽ പ്രിയപെട്ടതായിരുന്നു അവിടം,
എത്രമേൽ ആസ്വാദ്യകരമായിരുന്നു ആ കാലം
എന്ന് തിരിച്ചറിയുന്നത്.....!
No comments:
Post a Comment