Wednesday, March 25, 2009

മടക്ക യാത്ര......

രാത്രിയില്‍ യാത്ര ഇല്ലെന്നല്ല......യാത്രയെ ഉള്ളു‌ എന്നായി...രാത്രിയുടെ കറുപ്പും നിശബ്ദതയുടെ കനലും രാത്രി യാത്രകളിലെ എന്‍റെ ഇഷ്ട്ടങ്ങളായിരുന്നു.....ദിക്കറിയാതെ , വായില്‍ വന്നതെല്ലാം പാട്ടാക്കി, കാണുന്നവരോടെല്ലാം വഴി ചോദിച്ചായിരുന്നു കൊടൈ കനാലില്‍ എത്തിയത്...തിക്കും തിരക്കും ഇല്ലാതെ രാത്രി ഒന്നരയോടെ ചുരം കയറാന്‍ തുടങ്ങി.....നോക്കുവാന്‍ പേടി തോന്നുന്ന ആഴമുള്ള കൊക്കകള്‍ ഒരു വശത്ത്....പാറയും മരങ്ങളും ഇപ്പുറത്ത് ഇടയ്ക്കെപ്പോഴോ കാതില്‍ എത്തുന്ന കട്ടാറിന്റെ സംഗീതം .....!

അത്യാവശ്യങ്ങള്‍ക്ക് പോലും കഴിയാത്ത നിവൃത്തി കേട്‌.....സഹിക്കാനിനിയും കരുത്തുണ്ടെന്ന ഭാവത്തിൽ  ഇരുന്നു ഉറക്കം നടിക്കുന്ന സഹന ശക്തിയുള്ള  മനുഷ്യത്തികള്‍ .........ചുരം കയറിയതിനു ശേഷവും റൂം കിട്ടാതെ അലച്ചില്‍ തുടര്‍ന്നു .....എന്നിലെ ക്രൂരന് പോലും ആസ്വദിക്കാന്‍ ആവാതെ പോയ തമാശകൾ ......!


അവസാനം  കിട്ടി  ഒരു റൂം....രണ്ടു മണിക്കൂര്‍ ഉറക്കം....ഒരു മസില്‍ പിടിച്ച ശബ്ദം കേട്ടാണ് ഉണര്‍ന്നത്...പിന്നെ ഉറക്കം തഥൈവ...യോഗ ചെയ്തു നോക്കി, മൂടി പുതച്ചു നോക്കി....എന്തോ ഉറക്കം മാത്രം വന്നില്ല....കൂട് വിട്ടു പറന്നകന്നിരുന്നു...... എന്‍റെ കൂര്‍ക്കം വലികള്‍...!


എല്ലാവരും ഒത്തുള്ള ഒരു സൈക്കിള്‍ സവാരി....കാല് നീളം കൂടിയത് കൊണ്ട് ഇടയ്ക്ക് കാല് കുത്തി സൈക്കിള്‍ ഓടിക്കുന്നോരുത്തി...എന്നേക്കാള്‍ വേഗതയില്‍ പോവനാരേലും ഉണ്ടോ എന്ന് വെല്ലു വിളിചോടിക്കുന്ന വേറൊരുത്തി...ഇവര്‍ക്ക്‌ പുറകില്‍ കാവലായ് രണ്ടു മനുഷ്യര്‍......മടക്ക യാത്രയുടെ അവസാന മണിക്കൂറുകള്‍ ആയിരുന്നു പിന്നീട്....പില്ലേര്‍ റോക്കും , ആത്മഹത്യ മുനമ്പും കൂടി കണ്ടിറങ്ങി.....ഗുണ ഗുഹ കാണാന്‍ ഒത്തില്ല.....ഇടയ്ക്കെപ്പെഴോ കൊട മഞ്ഞിന്‍റെ സുകൃതം അനുഭവിക്കാനായി.... വൈകീട്ട് ഏഴ് മണിയോടെ ചുരം ഇറക്കം തുടങ്ങി.....കയറാനുള്ള എളുപ്പം , ഇറങ്ങുമ്പോള്‍ ഉണ്ടായില്ല...!


ഇനി ഇതു പോലൊരു യാത്ര ഉണ്ടായെന്നു വരില്ല....യാത്രകൾ ഒന്നും 
പൂര്‍ണത തരാറില്ല...പിന്നെയും എന്തൊക്കെയോ ബാക്കി വെക്കും പക്ഷെ അനുഭവങ്ങള്‍ സമ്മാനിക്കാറുണ്ട്.......എഴുതാന്‍ കഴിയാതെ പോയത് ആണ് അധികവും .....!


ഈ യാത്രയിലും ഞാന്‍ ആരെയോ തേടി....കണ്ടില്ല... .....യഥാര്‍ത്ഥ ഗുണത്തില്‍ ഒന്നേ കാണൂ....ആ തിരിച്ചറിവ് ആവാം എന്‍റെ ഈ യാത്രയിലെ ഏക സമ്പാദ്യം...എഴുതാന്‍ കഴിയാതെ പോയതെല്ലാം ഇനി മനസ്സില്‍ പ്രാണന്‍റെ തൂവല് കൊണ്ടെഴുതിയിട്ടോളം...എഴുതിയതിനോട് വിട.....പുതിയ യാത്രകള്‍ക്ക് സ്വാഗതം....പഴയ യാത്രകള്‍ക്ക് ഓര്‍മയുടെ തീരത്തേക്ക് വഴി പറഞ്ഞു കൊടുക്കട്ടെ ....

നിര്‍ത്തുന്നു...സസ്നേഹം, റഫി.....

Tuesday, March 24, 2009

കന്യാകുമാരിയിലെ ഉദയം

കന്യാ കുമാരിയില്‍ അസ്തമയം കാണല്‍ ആയിരുന്നു ലക്ഷ്യങ്ങളിലൊന്ന് .....വയറിന്‍റെ നിലവിളി കേള്‍ക്കാതെ ....അര മണിക്കൂറ് കൊണ്ടു എത്താമെന്ന ഒരു തല തെറിച്ചവന്റെ വാക്ക് കേട്ടായിരുന്നു കാറില്‍ കയറിയത്...പക്ഷേ എത്തുമ്പോഴേക്ക് മാനത്ത് നക്ഷത്രങ്ങള്‍ കണ്ണു തുറന്നിരുന്നു.....ആദ്യം കണ്ട ഹോട്ടലില്‍ തന്നെ കയറി പക്ഷേ ഭക്ഷിക്കാതെ തിരിച്ചിറങ്ങി...!

ത്രിവേണി ഹോട്ടലില്‍ ആയിരുന്നു മുറി എടുത്തത്‌...വയറിന്‍റെ വിശപ്പും , ശരീരത്തിന്‍റെ വിശപ്പും റൂമില്‍ തന്നെ ഒതുങ്ങാനുള്ള തീരുമാനം എടുപ്പിച്ചു....അസ്തമയം കാണാതിരിക്കുക എന്നത് എന്‍റെ സ്വാകാര്യ ഇഷ്ട്ടം ആയിരുന്നോ ? നഷ്ട്ട പെട്ട അസ്തമയത്തിനു നന്ദി പറഞ്ഞ് ഞാനും എന്‍റെ ബാഗും റൂമില്‍ തനിച്ചായി...!


പുലര്‍ച്ച നാല് മണിയോടെ തന്നെ എഴുന്നേറ്റു ... ഉദയം കാണാനുള്ള തിടുക്കം .... ഉറങ്ങുന്നവരെ ഉണര്‍ത്താനുള്ള ഉല്‍സാഹം....ഇതായിരുന്നു എന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ..... പടിഞ്ഞാറും കിഴക്കും സന്ങമിക്കുന്നിടം.... ഉദിക്കുന്നതിന് മുന്നേ വരെ ഈ രണ്ടു അറ്റങ്ങളെ തിരിച്ചറിയാന്‍ ബുദ്ധി മുട്ടായിരുന്നു.... മനസ്സു കൊണ്ടു എന്നെങ്കിലും ഈ തീരത്ത് എത്തണം എന്ന് ആഗ്രഹിച്ചവരുടെ കൂട്ടത്തില്‍ ഞാനും എന്‍റെ വിരഹവും ഒരു സൂര്യോദയം കണ്ടു, കണ്ണീര് വരുവോളം .....!

വിവേകാനന്ദ പാറയിലേക്ക്‌ ഒരു ബോട്ട് യാത്ര ....എന്‍റെ അസൂയ അവരുടെ കൂടെ കൂടാന്‍ എന്നെ ആദ്യം അനുവദിച്ചില്ല .....ടിക്കറ്റ് എടുത്തത്‌ കൊണ്ട് എന്‍റെ എക്കാലത്തേയും നല്ല ഓര്‍മ്മകള്‍ പടവ് ഇറങ്ങിയത്‌ , പിറവി എടുത്തത്‌ ഇവിടെ ആയി....നഗ്ന പാദരായ് ആണ് പാറ കയറിയത്.... കടലുകള്‍ക്കിടയില്‍ നിശ്ശബ്ദത നിറഞ്ഞു നില്‍ക്കുന്നൊരു കല്ലു ഗോപുരം , തിരുവള്ളുവരുടെ കൂറ്റന്‍ പ്രതിമ, കടല് ചുറ്റി മനസ്സു തണുപ്പിക്കാനെത്തുന്ന ഇളം കാറ്റത്തു നീല കടലിനെ നോക്കി ഇരുന്നുള്ള നാലഞ്ചു പേരുടെ കളി പറയല്‍, വെടി പറച്ചില്‍ , വീംബടിക്കല്‍ , ഫോട്ടോ എടുക്കല്‍ , ഈ യാത്രയിലെ ഏറ്റവും നല്ല അനുഭവങ്ങള്‍ വേറെ എഴുതാനില്ല ..... ഈ യാത്രയില്‍ കൂടുതല്‍ സമയം ചിലവിട്ടതും, ചിലവിടാന്‍ ഏവരും ആഗ്രഹിച്ചതും ഇവിടെ തന്നെ.....നട്ടുച്ചയുടെ സൂര്യന്റെ ചൂട് ഞാന്‍ കൂടുതല്‍ അറിഞ്ഞു......എന്‍റെ ഓര്‍മ പഥങ്ങള്‍ക്ക് ......ചിരിക്കാനും ഓർക്കാനും  ഈ കുത്തി കുറിക്കലുകള്‍ക്ക് ആവട്ടെ......!

Friday, March 20, 2009

ഒരു അവധി കാല യാത്ര


മോഹങ്ങളുടെ തീരത്ത് സ്വപ്നം കണ്ടൊരു യാത്ര...എന്‍റെ യാത്രകളിലെ സുന്ദര വാക്കാണ് കന്യാകുമാരി ....അസ്തമയം കാണാതെ പോയതിന്‍റെ സുഖം ഉദയം കണ്ടത്തില്‍ ഉള്ള നൊമ്പരം...ഇനി യാത്രയുടെ ഓര്‍മ പുസ്തകത്തില്‍ ഓടിയെത്തുന്ന പേരിൽ ഒന്ന്  നിന്‍റെതയിരിക്കും...!

ഒരു ശനിയാഴ്ച അര്‍ദ്ധ രാത്രിയില്‍ മാനത്ത് കുറെ നക്ഷത്രങ്ങളും നിലാവ് പരത്തിയ ചന്ദ്രനും, കറുത്തിരുണ്ട കാര്‍മേഘങ്ങളും ആയി മഴ ചാറുന്ന  ഒരു രാത്രി അതായിരുന്നല്ലോ യാത്രയുടെ തുടക്കം... ആരാവും ഏറ്റവും വലിയ തിരുമണ്ടന്‍ അല്ലേല്‍ തിരുമണ്ടി എന്നത് കണ്ടു പിടിക്കാനായിരുന്നോ  ഈ യാത്ര എന്ന് പോലും തോന്നി......!


വണ്ടി ഓടിക്കാന്‍ കൊതി പിടിച്ചു രണ്ടാളുകള്‍ ...ഏത് യാത്രയിലും ഉറക്കം രസം കൊല്ലിയാണ് .... തിരുവനന്ദ പുരിയിലെ ഏഴ് മണിയുടെ പുലരിയില്‍ ആണ് ഞങ്ങൾ എത്തിയത് .....നഗരം പല്ലു തേച്ചിട്ട് പോലും ഇല്ല ....... ഉറക്ക ചടവോടെ ഉണരാന്‍ വെമ്പി...... ഉണര്‍ത്താന്‍ മടിച്ച സൂര്യനെ കാത്തിരിക്കുന്നു ..... കാറില്‍ ഒരു ഗതീം പര ഗതീം ഇല്ലാതെ നാലഞ്ച്‌ പേര്‍....തിരച്ചിലില്‍ അലച്ചില്‍ ഇല്ലാതെ   ബെഡ് റൂം കിട്ടി.....റൂം കണ്ടു പിടിക്കണ കാര്യത്തില്‍ എല്ലാവരും മിടുക്കന്മാര്‍ .....റൂം കണ്ടതും ജീവിതത്തില്‍ ആദ്യമായി എനിക്കവിടത്തെ കിടക്കയോട് പ്രണയം തോന്നി ....പ്രണയം ഒരു വികാരം ആണല്ലോ വികാരം ഒരു പ്രപന്ച്ച സത്യവും എത്ര ഒളിച്ചു വെച്ചാലും ഒളിച്ചിരിക്കില്ല എന്നതാണ് പ്രണയ നീതി .....ഒരൊറ്റ കിടത്തം അതിനോത്തുള്ള കൂര്‍ക്കം വലികള്‍  എന്റെ ആദ്യ കിടക്കനുരാഗം പൂവണിഞ്ഞു...!

ആദ്യം മൃഗ ശാല കാണാന്‍ ഇറങ്ങി..... ശോ...വല്ല്യ വല്ല്യ പാമ്പുകള്‍ , കുരങ്ങന്മാര്‍ , പുലികള്‍, സിംഹം ........വൃത്തികെട്ട ഒരു മുഖവും എനിക്ക് കാണാന്‍ ഒത്തില്ല എന്‍റെ കൂടെ ഉള്ളവര്‍ അല്ലാതെ......മോനേ ഓര്‍മ വന്നു അവനീ സാധുക്കളെ ആണല്ലോ കാണാന്‍ ആഗ്രഹിച്ചത്‌ .....കേച്ചേരിയിലെ മനുഷ്യന്മാര്‍ അവര്‍ എന്നും കണി കാണുന്നതും , കണ്ടു ഉറങ്ങുന്നതും മയിലുകളെ മാത്രം ആയതു കൊണ്ടു എന്നെ കൊണ്ടു ഒരു മയില്‍ പീലി പോലും വാങ്ങിപ്പിച്ചില്ല...!


വേളി ആയിരുന്നു അടുത്ത വലം വെക്കല്‍ .....കടലും, അടുത്തായി കായലും, കായലിലെ കടത്തും...പൂക്കളും മരങ്ങളും നിറഞ്ഞു ഒരു പ്രത്യേക ചന്ദം ഉണ്ടായിരുന്നു വേളിക്ക്.. ആളില്ലാത്ത കടവത്തെ തോണിയില്‍ തനിച്ചായി,നടക്കാനിടവും കൂട്ടിനു ആരും ഇല്ലെന്ന അരിഞ്ഞത്  വേളിയിൽ നിന്നാണ് .....!


ഒരു നാല് മണിയുടെ വെയിലില്‍ ആണ് കോവളത്ത് എത്തിയത് ....ജന നിഭിടം ആയിരുന്നു കോവളം...ആദ്യമായിട്ട് കടല് കാണാന്‍ എത്തിയവരായിരുന്നു അധികവും എന്ന് എനിക്ക് തോന്നി .....വെള്ളം തൊടാന്‍ ഒരുത്തന് മടി...വെള്ളം വൃത്തികേടാക്കാന്‍ ഒരുത്തന് ധ്രിതി ....ഈ രണ്ടു പ്രതിഭാസങ്ങള്‍ക്ക് ഇടയില്‍ ഒരു ആഭാസം അയി ഞാനും എന്‍റെ കിനാക്കളും...കുളി ആയിരുന്നു പ്രധാന വിനോദം , കരയില്‍ തളിക എറിഞ്ഞു കളിച്ചു .....അവസാനം കാഴ്ചക്കാര്‍ ഞങ്ങളുടെ കൂടെ കളിച്ചിരുന്ന മനുഷ്യത്തികളുടെ കളി കണ്ടു കളിക്കാണ് കൂടാമെന്നായി ...!






ഓർമ്മയിലെ കാൽ പന്ത് കളിയഴകുകൾ

ഫുട്ബോൾ കളിയെ ഇഷ്ട പെടാൻ തുടങ്ങിയത്‌ എന്നായിരുന്നു...? ഓർമ്മയില്ലാ ...! അനാദി കാലം തൊട്ട്‌, ജീവിത പടവുകളിൽ ഓരോന്നിലും കാൽ പന്ത്‌ കളിയു...