Friday, March 26, 2010

വിട 2009...

 2009 നീയും പെയ്തൊഴിഞ്ഞു മറക്കാതിരിക്കാന്‍ ബാക്കി ഒരു കുന്നോളം കാര്യങ്ങളുമായ് ...... ഒരൊഴിവ് ദിനം വീണ്ടും കാണാം എന്ന് പറയാനാവില്ല എനിക്ക്... പ്രവാസത്തിനിടയിലെ പ്രയാണത്തിലും നിന്റെ പ്രയാസങ്ങള്‍ ഉണ്ടാവില്ല കാഴ്ച വട്ടത്ത്‌...പോവാനും വരാനും ഇനി ഒരു 2009 ഇല്ല..വിട പറഞ്ഞവരും വിരുന്നു വന്നവരും ഏറെയാണ്‌ .... വിരല് മുറിഞ്ഞു വാര്‍ന്ന ചുവപ്പ് തുള്ളി കൊണ്ട് ഇഷ്ട്ടം ആണെന്ന് എഴുതി വെച്ചതും 2009 ഇല്‍ കീറി കളഞ്ഞു ഒരാള്‍..
കൊഴിഞ്ഞു വീണ ജീവിത താളുകളില്‍ മറിക്കാന്‍ ബാക്കിയായ ഏടുകള്‍ ഇനി എത്ര??....പേരിനു പഠിച്ച കണക്കിനും കൂട്ടിയോ കുറച്ചോ കണ്ടെത്താന്‍ കഴിയാതെ പോവുന്നു ഈ ശിഷ്ട്ടം... സമയം ഒരു വെളിപ്പെടുത്തല്‍ ആണ് .... ആയുസ്സിന്റെ നേര്‍ രേഖ നേര്‍ത്തു വരുന്നുവെന്ന ഓര്‍മിപ്പിക്കല്‍ ....2009 ഈ അണയല്‍ അനിവാര്യമായ കാത്തിരിപ്പാണ്...പോവുക തിരിച്ചു വരാന്‍ വഴി ഇല്ല എന്ന് അറിഞ്ഞിടത്തെക്ക്...പുതിയ വസന്തങ്ങളുടെ ഉദയങ്ങള്‍ക്ക് കതോര്‍ക്കട്ടേ ഇനി ...

1 comment:

  1. നിനക്കിങ്ങനെ ഒരു ബ്ലോഗുള്ള വിവരം ഇപ്പോഴാണ് അറിഞ്ഞത് , എന്തെങ്കിലുമൊക്കെ ഇനിയും എഴുതാന്‍ നോക്ക് ..

    ReplyDelete